കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവും ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് പിണറായി വിജയന്‍

Pinarayi-vijayan

തിരുവനന്തപുരം: കത്വയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പും പിണറായി പിന്‍വലിച്ചു. പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചവര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് നടപടി.

കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 13നാണ് പിണറായി ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

Top