തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും എല്ലാ വിധ പിന്തുണയും തനിക്കു ലഭിക്കുന്നുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.
ഇക്കാര്യത്തില്‍ ഒരു സംശയത്തിന്റെയും ആവശ്യം ആര്‍ക്കും വേണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. express Kerala യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജിലന്‍സ് കേസുകളെ സംബന്ധിച്ച് പരാതിക്കാര്‍ എത്ര മാത്രം മുന്നോട്ടു പോകുന്നുവെന്നത് പ്രധാനമാണ്. അഴിമതിക്കെതിരായ പൊതു സമൂഹത്തിന്റെ കാഴ്ചപാടും നിര്‍ണ്ണായകമാണ്.
പൊതു സമൂഹത്തിന്റെ ഇടപെടലാണ് അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ ഏറെ ഗുണകരമാകുക അത്തരം ഒരു കാഴ്ചപ്പാട് എല്ലാവരിലും വരണമെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.
ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുമെന്ന പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി കൊടുത്തതിനു ശേഷമായിരുന്നു പ്രതികരണം.
ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരും ഉണ്ടെന്നും പക്ഷേ ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.
ജേക്കബ് തോമസ് അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥനാണെന്നും ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും അടിയന്തര പ്രമേയത്തിനു മറുപടി നല്‍കവെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതോടെ ഇനി ജേക്കബ് തോമസ് വിചാരിച്ചാല്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റില്ലന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
അതേസമയം ചില കേസുകളില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കി കിട്ടാന്‍ മുഖ്യമന്ത്രി തന്നെ ഉടനെ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.