തിരുവനന്തപുരം: ഒടുവില്‍ അതും സംഭവിക്കുന്നു . . ടി.വി ഷോയുമായി മുഖ്യമന്ത്രി പിണറായിയും രംഗത്തിറങ്ങുന്നു.
ഡിസംബര്‍ 31 മുതലാണ് പരിപാടി.
27 മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടി ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഏതാനും ചാനലുകള്‍ സംപ്രേക്ഷണം ചെയ്യും.
ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം സ്ത്രീ സുരക്ഷയാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ ആറന്മുള എം.എല്‍.എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക.
മാധ്യമങ്ങളുമായി ഉടക്കാന്‍ മടികാണിക്കാത്ത പിണറായി സ്വന്തം നിലക്ക് തന്നെ ജനങ്ങളിലേക്ക് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എത്തിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം.
ഓരോ ഭാഗവും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാകും. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും.
ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമാകും.
പാനലില്‍ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി തയ്യാറാക്കുന്നത്.
പലപ്പോളായി മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും.
സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.