സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കിടത്തി ചികിത്സയ്ക്കായി രവീന്ദ്രനെ പ്രവേശിപ്പിച്ചത്.

കൊവിഡ് മുക്തനായ ശേഷം തനിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് സി.എം.രവീന്ദ്രന്‍ പറയുന്നത്. തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രവീന്ദ്രനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങള്‍ രവീന്ദ്രനുണ്ടെന്നാണ് സൂചന.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രനോട് വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നാം തവണയാണ് ഇഡി രവീന്ദ്രന് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. ഒക്ടോബറില്‍ ആദ്യമായി നോട്ടീസ് നല്‍കിയതിന് പന്നാലെ രവീന്ദ്രന്‍ കൊവിഡ് പൊസിറ്റീവായി ക്വാറന്റൈനില്‍ പ്രവേശിച്ചു. പിന്നീട് കൊവിഡ് മുക്തനായി ആശുപത്രി വിട്ട അദ്ദേഹത്തിന് രണ്ടാമത്തും ഇഡി നോട്ടീസ് നല്‍കിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.

Top