തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ തോട്ടണ്ടി ലഭ്യമാക്കാനും 4250 ഹെക്ടറില്‍ കൃഷി വ്യാപിപ്പിക്കാനും ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ തൊഴിലാളികള്‍ പട്ടിണിയിലാണെന്നും ഇടക്കാലാശ്വാസം അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിസന്ധി ക്കിടയിലും കശുവണ്ടി വികസന കോര്‍പറേഷനിലും കാപെക്‌സിലും ധൂര്‍ത്താണെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.