തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ച് 22 മുതല്‍ കാണാതായ ജസ്‌ന മരിയ ജെയിംസ് വിദേശത്തേക്ക് പോയിട്ടുണ്ടോ എന്നറിയാന്‍ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ദ്ധരും വനിതാ ഇന്‍സ്‌പെക്ടറും അടങ്ങുന്ന 15 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
പ്രത്യേക സംഘം ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും പത്രങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കി. ബംഗളുരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചിപുരം എന്നിവിടങ്ങളിലും അന്വേഷണം നടത്തിയെന്നും പി.സി.ജോര്‍ജ്ജിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.