തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും ഇക്കാര്യം ഇ ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലകളിലും ഉണ്ടാകണം. അല്ലെങ്കില്‍ പിന്തള്ളപ്പെട്ട് പോകും.
കെറെയില്‍ പദ്ധതി വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നാടിന്റെ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം. നാടിന്റെ വികസനം ഉറപ്പുവരുത്തലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയെ ചിലര്‍ കാര്യങ്ങള്‍ അറിയാതെയും മറ്റു ചിലര്‍ ചില ഉദേശങ്ങളോടെയും എതിര്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.