കെ റെയിലുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി. സാമൂഹിക ആഘാത പഠനം നടക്കുന്ന പയ്യന്നൂരിലും കല്ലിടല്‍ നടക്കുന്ന ഞീഴൂരിലും വീട് നഷ്ടപ്പെടുന്നനര്‍ പ്രതിഷേധ സമരം നടത്തി.

അതിനിടെ കെ റെയില്‍ വിമര്‍ശ കവിത എഴുതിയതിന് നേരിടേണ്ടിവരുന്ന സൈബര്‍ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന് കവി റഫീഖ് അഹമ്മദ് വ്യക്തമാക്കി.

അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി കേരള കോളിങ്ങ് എന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിലാണ് വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കുമെന്ന് വ്യക്തമാക്കി ലേഖനം എഴുതിയത്. ഹൈസ്പീഡ് റെയിലിനെക്കാള്‍ നിര്‍മാണ ചെലവും യാത്ര ചെലവും കുറവ് സെമി ഹൈസ്പീഡ് റെയിലിനാണെന്നും മുഴുവന്‍ കാര്യങ്ങളും നിയമസഭയില്‍ ചര്‍ച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ സമീപനം വികസന പദ്ധതികള്‍ തകര്‍ക്കുന്ന തരത്തിലാണ്.

ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതിന് പ്രതിപക്ഷം തടസമാണെന്നും ലേഖനം കുറ്റപ്പെടുത്തി. കെ റെയില്‍ സാമൂഹിക ആഘാത പഠനം നടക്കുന്ന പയ്യന്നൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സില്‍വര്‍ ലൈന്‍ പ്രതിരോധ സമിതി പ്രതിഷേധ യോഗം ചേര്‍ന്നു. കാനത്ത് നടന്ന പരിപാടിയില്‍ ഭൂമി നഷ്ടപ്പെടുന്ന 20 കുടുംബങ്ങള്‍ പങ്കെടുത്തു.

Top