ആലപ്പാട് കരിമണൽ ഖനനം ശാസ്ത്രീയമായി മാത്രം നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ കരിമണല്‍ ഖനനം ശാസ്ത്രീയമായി മാത്രം നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീച്ച് വാഷ് പൂര്‍ണമായി നിര്‍ത്തേണ്ടതില്ല. ശാസ്ത്രീയമായി എടുക്കാന്‍ പറ്റുന്ന കരിമണല്‍ എടുക്കണമെന്നാണ് നിയമസഭാ സമിതിയും അഭിപ്രായപ്പെട്ടത്. പ്രാദേശികമായ മേല്‍നോട്ടത്തിന് ഫലപ്രദമായ സമിതിയുണ്ടാക്കണം. നിലവിലുള്ള കുഴികള്‍ മൂടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പുലിമുട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തും. മൈനിംഗ് പദ്ധതിയനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, വിവിധ ഉദ്യോഗസ്ഥര്‍, ഐആര്‍ഇഎല്‍, കെഎംഎംഎല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top