സർവകലാശാല തന്നെ വ്യക്തമായ വിശീദകരണം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ സർവകലാശാല തന്നെ വ്യക്തമായ വിശീദകരണം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് കോടതിയും ഇത് പരിശോധിക്കട്ടെയെന്ന് കാലടി സർവകലാശാല വൈസ് ചാൻസലർ തന്നെ പറഞ്ഞിട്ടുണ്ട്.

എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന് കാണിച്ച് ഇന്റർവ്യൂ ബോർഡിലെ 3 വിദഗ്രും കാലടി സർവ്വകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. അധ്യാപകരും യുജിസി വിദഗ്ധരുമായ ടി. പവിത്രൻ, കെ എം ഭരതൻ എന്നിവരാണ് സർവകലാശാലയ്ക്ക് തന്നെ പരാതി നൽകിയ മറ്റ് രണ്ട് പേർ.

യുവാക്കൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കിയാണ് സർക്കാർ നീങ്ങുന്നത്. പരമാവധി നിയമനങ്ങൾ പിഎസ്‍സി വഴി നടത്തലാണ് നയം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാൻ ശുപാർശ ചെയ്തു. 2020 ഡിസംബർ 31 വരെ 1,51,513 പേർക്ക് പിഎസ്‌സി വഴി നിയമനം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top