തിരുവനന്തപുരം : ലോ അക്കാദമി ഭൂമിയുടെ യഥാര്‍ഥ അവകാശിയെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് കെ.മുരളീധരന്‍. നടരാജപിള്ള ആരാണെന്ന് അറിയണമെങ്കില്‍ പിണറായി വിജയന്‍ എകെജി സെന്ററിലെ ലൈബ്രറിയെങ്കിലും പരിശോധിക്കണമെന്ന് സമരവേദിയില്‍ മുരളീധരന്‍ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം ശക്തമാക്കുന്നു. നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനേജ്‌മെന്റ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് കെ മുരളീധരന്‍ എംഎല്‍എയും വിദ്യാര്‍ഥി സംഘടനകളും അറിയിച്ചു.