തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ഈ മാസം 27 ന് ബുധനാഴ്ച വീഡിയോ കോണ്‍ഫെറന്‍സിംഗ് വഴിയാണ് യോഗം ചേരുക.
പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്താണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ മൂന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സര്‍വകക്ഷി യോഗം ചേരുന്നത്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എല്ലാ കക്ഷികളുടെയും പിന്തുണ നല്‍കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
അതേസമയം മെയ് 26ന് സംസ്ഥാനത്തെ എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടത്തുക. ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ സ്വീകരിക്കേണ്ട തുടര്‍നടപടികളാണ് യോഗം ചര്‍ച്ച ചെയ്യുക.