തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാര്‍ക്ക് നിയമസഭ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി. ഇക്കാര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു പിണറായിയുടെ മറുപടി.
എന്നാല്‍ ചെങ്ങന്നൂര്‍, റാന്നി എംഎല്‍എമാരെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. എല്ലാ നിയമസഭാ അംഗങ്ങളും സംസാരിച്ച സഭ ഇതുവരെ ചേര്‍ന്നിട്ടില്ലെന്നായിരുന്നു കാനത്തിന്റെ വാദം.
പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളായിരുന്നു ചെങ്ങന്നൂരും റാന്നിയും മാനന്തവാടിയും. ഈ മൂന്ന് സ്ഥലത്തെയും എംഎല്‍എമാര്‍ക്കാണ് സിപിഐഎം നിയമസഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നത്. നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ പ്രസംഗിക്കാനാണ് സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), രാജു ഏബ്രഹാം (റാന്നി), ഒ.ആര്‍. കേളു (മാനന്തവാടി) എന്നിവര്‍ക്കു പാര്‍ട്ടി അവസരം നല്‍കാതിരുന്നത്.