കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത കര്‍ഷകരുടെ വായ്പാ തിരിച്ചടവിന് സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്കു വായ്പാ തിരിച്ചടവിനായി ഓഗസ്റ്റ് 31 വരെ സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വായ്പ എടുത്തിട്ടുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ഷിക വായ്പ തിരിച്ചടയ്ക്കുന്നതിന് ലോക്ഡൗണ്‍ കണക്കിലെടുത്ത് ജൂണ്‍ 30 വരെ സാവകാശം അനുവദിക്കണമെന്ന് മാര്‍ച്ചില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ച് മേയ് 30 വരെ കാലാവധി നീട്ടി. എന്നാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണം പണയംവച്ചും മറ്റും കൃഷി വായ്പയെടുത്ത ധാരാളം പേര്‍ ഇത് കാരണം കൂടിയ പലിശ നല്‍കേണ്ടി വരുമെന്നും അതുകൊണ്ടാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവരുടെ വായ്പാ തിരിച്ചടവിന് ഓഗസ്റ്റ് 31 വരെ സമയം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top