ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയത് മുഗളന്മാരും ബ്രിട്ടീഷുകാരും; യോഗി

മുംബൈ: ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം മുഗളന്മാരും ബ്രിട്ടീഷുകാരുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളന്മാരുടെ ആക്രമണത്തിനു മുമ്പ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

മുഗളന്മാരുടെ കാലത്ത് ലോക സമ്പദ് വ്യവസ്ഥയുടെ 36 ശതമാനം ഇന്ത്യയുടെ കൈവശമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വേള്‍ഡ് ഹിന്ദു എക്കണോമി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദുര്‍ബലമാക്കിയെന്നും അവര്‍ ഇന്ത്യ വിടുമ്പോഴേക്കും ലോകസമ്പദ്ഘടനയുടെ നാലുശതമാനത്തിലേക്ക് ഇന്ത്യ ചുരുങ്ങിയെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Top