കൊറോണ; എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം: മുഖ്യമന്ത്രി

കൊറോണ വൈറസ് പടരുന്ന ഭീതിയിലാണ്‌ രാജ്യം. കൊറോണ പ്രതിരോധിക്കുന്നതില്‍ ചെറിയ പിഴവ് സ്ഥിതി വഷളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊറോണ ഭീതി നേരിടാന്‍ ആരോഗ്യമേഖലയ്ക്കു സാധിക്കുമെന്നും എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ തദേശസ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്നും വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തെറ്റായ പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സാഹചര്യം അസാധാരണമാണ്. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. മാസ്‌കും സാനിറ്റൈസറുകളും കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top