കുറ്റം ചെയ്‌തെങ്കില്‍ ആരായാലും പിടിക്കപ്പെടും; മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം

Pinaray Vijayan

തിരുവനന്തപുരം: കുറ്റം ചെയ്തവര്‍ ആരായാലും നിയമത്തിന്റെ പിടിയിലാകുമെന്ന്‌ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിലൂടെ വ്യക്തമായില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായശേഷം മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം കൂടിയാണിത്.

കുറ്റക്കാര്‍ക്ക് നിയമം സംരക്ഷണമൊരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അന്വേഷണം ആദ്യം മുതലേ ശരിയായ രീതിയിലായിരുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഗൂഢാലോചനയില്ലെന്ന് ആദ്യ ഘട്ടത്തില്‍ പറഞ്ഞത് തെളിവില്ലാത്തതിനാലാണെന്നും ആ ഘട്ടത്തില്‍ ഗൂഢാലോചനയല്ല അന്വേഷണമായിരുന്നു പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top