മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

തൃശൂര്‍ : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു.

ദീര്‍ഘ കാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് സി എന്‍ ബാലകൃഷ്ണന്‍ ജയിച്ചത്. ഭാര്യ തങ്കമണി.

പു​ഴ​യ്ക്ക​ല്‍ ചെ​മ്മ​ങ്ങാ​ട്ട് വ​ള​പ്പി​ല്‍ നാ​രാ​യ​ണ​ന്‍ എ​ഴു​ത്ത​ച്ഛ​ന്‍റെ​യും പാ​റു അ​മ്മ​യു​ടെ​യും ആ​റാ​മ​ത്തെ മ​ക​നാ​യി 1936 ന​വം​ബ​ര്‍ 18-നാ​ണ് സി.​എ​ന്‍.​ബാ​ല​കൃ​ഷ്ണ​ന്‍ ജ​നി​ച്ച​ത്. 1963-ല്‍ ​ത​ങ്ക​മ​ണി​യെ വി​വാ​ഹം ക​ഴി​ച്ചു. 1952-ല്‍ ​സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നാ​യി കോ​ണ്‍​ഗ്ര​സി​ലെ​ത്തി. തു​ട​ര്‍​ച്ച​യാ​യി 17 വ​ര്‍​ഷം തൃ​ശ്ശൂ​ര്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ദീ​ര്‍​ഘ​കാ​ലം കെ​പി​സി​സി ട്ര​ഷ​റ​റാ​യി​രു​ന്നു.

Top