സി.എന്‍ ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന് ; യാത്രാമൊഴി നല്‍കാനെത്തിയത് ആയിരങ്ങള്‍

തൃശൂര്‍ : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പില്‍ രാവിലെ പത്തിനാണ് സംസ്‌കാര ചടങ്ങ്.

ചാലക്കുടിയിലെ പനമ്പിള്ളി സ്മാരക മന്ദിരം,ആവിണിശ്ശേരിയിലെ ഖാദി കേന്ദ്രം,തൃശൂര്‍ ടൌണ്‍ഹാള്‍, ഡി സിസി ഓഫീസ്. സി.എന്നിന്റെ അയ്യന്തോളിലെ വസതി എല്ലായിടത്തും യാത്രാമൊഴി നല്‍കാനെത്തിയത് ആയിരങ്ങളാണ്.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, സി.രവീന്ദ്രനാഥ്, വി.എസ് സുനില്‍ കുമാര്‍, എ.സി മൊയ്തീന്‍ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ഇന്നലെ സി. എന്‍ ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു
അദ്ദേഹം. 85 വയസ്സായിരുന്നു.

ദീര്‍ഘ കാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് സി എന്‍ ബാലകൃഷ്ണന്‍ ജയിച്ചത്. ഭാര്യ തങ്കമണി.

പു​ഴ​യ്ക്ക​ല്‍ ചെ​മ്മ​ങ്ങാ​ട്ട് വ​ള​പ്പി​ല്‍ നാ​രാ​യ​ണ​ന്‍ എ​ഴു​ത്ത​ച്ഛ​ന്‍റെ​യും പാ​റു അ​മ്മ​യു​ടെ​യും ആ​റാ​മ​ത്തെ മ​ക​നാ​യി 1936 ന​വം​ബ​ര്‍ 18-നാ​ണ് സി.​എ​ന്‍.​ബാ​ല​കൃ​ഷ്ണ​ന്‍ ജ​നി​ച്ച​ത്. 1963-ല്‍ ​ത​ങ്ക​മ​ണി​യെ വി​വാ​ഹം ക​ഴി​ച്ചു. 1952-ല്‍ ​സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നാ​യി കോ​ണ്‍​ഗ്ര​സി​ലെ​ത്തി. തു​ട​ര്‍​ച്ച​യാ​യി 17 വ​ര്‍​ഷം തൃ​ശ്ശൂ​ര്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ദീ​ര്‍​ഘ​കാ​ലം കെ​പി​സി​സി ട്ര​ഷ​റ​റാ​യി​രു​ന്നു.

Top