തൃശൂര്‍: മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയെന്ന വിവാദത്തില്‍ ഗീതാ ഗോപി എം.എല്‍.എ പിന്തുണച്ച് തൃശൂര്‍ എം.പി സി.എന്‍ ജയദേവന്‍.
പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു. ഇനി അങ്ങനെ ജീവിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമല്ലെന്നും ഗീതാ ഗോപി മിടുക്കിയായ എം.എല്‍.എയാണെന്നും ജയദേവന്‍ പറഞ്ഞു.
മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയ സിപിഐ എംഎല്‍എ ഗീതാ ഗോപിക്കെതിരെ ആദായനികുതി വകുപ്പിലും വിജിലന്‍സിലും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. നാട്ടിക എംഎല്‍എയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപെട്ടാണ് പരാതി.