തിരുവനന്തപുരം: സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റും.
ബിവറേജസ് കോര്‍പ്പറേഷന്റെ സാമ്പത്തിക ഇടപാടുകളും സഹകരണ ബാങ്കുകള്‍ വഴി നടത്തും.സര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡുകളുടെയും അക്കൗണ്ടുകള്‍ മാറ്റും.
ഇതോടെ സഹകരണ ബാങ്കുകളിലേക്ക് കൂടുതല്‍ പണം എത്തും. സഹകരണമേഖല ശക്തിപ്പെടുത്താനാണ് ശ്രമമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു.