കൊച്ചി: അസാധുവായ നോട്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നിഷേധിച്ചതോടെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്.
ലോണ്‍ അടവ് ഉള്‍പ്പടെ ഒരു ഇടപാടും നടക്കുന്നില്ല. നാളെ സഹകരണ ബാങ്കുകള്‍ അടച്ചിട്ട് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചു.
പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന പദ്ധതിയില്‍ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്താനാവില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
കള്ളനോട്ടും കള്ളപ്പണവും കണ്ടുപിടിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് നിലവില്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ നോട്ട് മാറ്റാന്‍ അനുവദിച്ചാല്‍ പദ്ധതിയെ അത് പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.