co-operative strike-ramesh chennithala

remesh chennithala

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധിയ്‌ക്കെതിരെ എല്‍.ഡി.എഫുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ അന്തിമതീരുമാനം യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഈ വിഷയത്തില്‍ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫമായി യോജിച്ച് സമരം ചെയ്യണമെന്ന ചെന്നിത്തലയുടെ നിലപാടിനെ എതിര്‍ത്ത് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, കേരളത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ യോജിച്ച് പോകണമെന്ന നിലപാടാണ് മുസ്‌ലീ ലീഗ് സ്വീകരിച്ചത്. വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ യുഡിഎഫ് യോഗം വിളിക്കണമെന്നും കെ.പി.എ.മജീദ് ആവശ്യപ്പെട്ടു.

Top