കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭാരത് ബയോടെക്കും ഐഎംഎംആറും സംയുക്തമായി നിര്‍മിച്ച കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. കോവാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ് – 1 ഘട്ടത്തിലാണ്. രാജ്യത്തെ 12 ഇടങ്ങളിലായി 375 വൊളന്റിയര്‍മാരിലാണ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ പരീക്ഷിച്ചത്. ഓരോരുത്തര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിയെന്നും നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമാണെന്നും ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നവര്‍ പറയുന്നു.

വാക്‌സീന്‍ ഇതുവരെ സുരക്ഷിതമാണെന്നും തങ്ങളുടെ സൈറ്റില്‍ പരീക്ഷണം നടത്തിയവരില്‍ വിപരീത പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും റോഹ്തക്ക് പിജിഐയില്‍ വാക്‌സീന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സവിത വര്‍മ പറഞ്ഞു. രണ്ടാം ഡോസ് കൊടുത്തിട്ടും വൊളന്റിയര്‍മാര്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സഞ്ജയ് റായും വ്യക്തമാക്കി. ഇവിടെ 16 പേരിലാണ് പരീക്ഷണം നടത്തിയത്.

Top