Coaches for Kochi metro

കൊച്ചി: കൊച്ചി മെട്രോ കോച്ചുകള്‍ കൂട്ടിയോജിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. കൂട്ടി യോജിപ്പിച്ച ട്രെയിന്‍ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌റ്റേബ്ലിങ്ങ് ഷെഡിലേക്ക് മാറ്റി. ഇന്നലെ രാവിലെ മൂന്നു കൂറ്റന്‍ ട്രെയിലറുകളില്‍ യാര്‍ഡില്‍ എത്തിച്ച കോച്ചുകള്‍ പ്രത്യേക ക്രെയിന്‍ ഉപയോഗിച്ച് അന്‍ലോഡിംഗ് ഏരിയയില്‍ ഇറക്കി.

മെട്രോയുടെ ഡിപ്പോ ടെസ്റ്റ് ഈ മാസം 23 ന് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ആദ്യപരീക്ഷണ ഓട്ടത്തിന് മുന്നൊരുക്കങ്ങളും ഏറെയാണ്. ടെസ്റ്റ് ട്രാക്ക്, ഇന്‍സ്‌പെക്ഷന്‍ ബേ ലൈന്‍, വര്‍ക്ക് ഷോപ്പ് ഷെഡ് ഇങ്ങനെയുള്ള സൗകര്യങ്ങളൊക്കെ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകും.

ആദ്യ പരീക്ഷണ ഓട്ടത്തിനുള്ള ട്രാക്ക് മുട്ടം യാര്‍ഡിനകത്ത് ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. 975 മീറ്റര്‍ നീളത്തിലാണിത്. പാളത്തിന് അനുബന്ധമായി തേര്‍ഡ് റെയില്‍ ട്രാക്ഷനും ഒരുക്കിയിട്ടുണ്ട്. മെട്രോ പാളത്തിന് അനുബന്ധമായി മൂന്നാമതൊരു പാളം പോലെയാണ് ഈ സംവിധാനം. ഇതിലൂടെ കമ്പികള്‍ വലിച്ച് ട്രെയിന്‍ ഓടുന്നതിന് ആവശ്യമായ വൈദ്യുതി ലഭ്യമാകും.

Top