ന്യൂഡല്‍ഹി: 1999-ലെ കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി കേസിലാണ് അദ്ദേഹത്തെ ശിക്ഷിച്ചത്.
ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പടെയുളള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ദിലീപ് റായ്ക്ക് പുറമേ മറ്റു രണ്ടു പേര്‍ക്കു കൂടി പ്രത്യേക സി.ബി.ഐ. കോടതി മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.