കല്‍ക്കരി അഴിമതിക്കേസില്‍ വ്യവസായി നവീന്‍ ജിന്‍ഡാല്‍, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, മുന്‍ കേന്ദ്ര കല്‍ക്കരി സഹമന്ത്രി ദസരി നാരായണ്‍ റാവു, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത തുടങ്ങിയ 15 പ്രതികള്‍ക്കെതിരെ ഡല്‍ഹി പ്രത്യേക വിചാരണക്കോടതി കുറ്റം ചുമത്തി.
വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജാര്‍ഖണ്ഡിലെ അമര്‍കോണ്ട കല്‍ക്കരി ബ്ലോക്ക് 2008ല്‍ ജിന്‍ഡാല്‍ ഗ്രൂപ്പിന്റേതടക്കമുള്ള അഞ്ച് കമ്പനികള്‍ക്ക് നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കുറ്റം ചുമത്തുന്നതിന് മുന്നോടിയായി നടന്ന വാദ പ്രതിവാദത്തിനിടെ നേരത്തെ വിചാരണക്കോടതി അഭിപ്രായപ്പെട്ടിരുന്നു.