കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ എച്ച്.സി ഗുപ്തയടക്കം അഞ്ച് പേര്‍ കുറ്റക്കാര്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്തയടക്കം അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട്. കുറ്റപത്രം ശരിവെച്ച് കേസ് സി.ബി.ഐ പ്രത്യേക കോടതിക്ക് കൈമാറി.

അഴിമതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അനധികൃത കുംഭകോണ കേസുകളില്‍ പ്രതിയായ എച്ച്.സി ഗുപ്തക്ക് നിരവധി കല്‍ക്കരിപ്പാട കേസുകളില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ.കെ. ബസു, സ്വകാര്യകമ്പനികളായ വിന്നി അയണ്‍, സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്നിവരെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2006 മുതല്‍ 2008വരെ കല്‍ക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത.

കല്‍ക്കരിപ്പാടം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്ത സ്‌ക്രീനിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു ഗുപ്ത. 2007ല്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ കൃത്രിമം കാണിച്ചുവെന്നും കമ്പനിക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.

Top