കല്‍ക്കരി ഇടപാട് കേസ് ; എച്ച്.സി. ഗുപ്തയ്ക്ക് രണ്ടു വര്‍ഷം തടവ്‌

ന്യൂഡല്‍ഹി: കല്‍ക്കരി ഇടപാട് കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയ്ക്ക് രണ്ടു വര്‍ഷം തടവ്. ഡല്‍ഹി സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗുപ്തയടക്കം മൂന്ന് ഉദ്യോഗസ്ഥരെയാണ് കോടതി ശിക്ഷിച്ചത്.

കല്‍ക്കരി മന്ത്രാലയത്തിലെ മുന്‍ ജോയിന്റ് സെക്രട്ടറി, കെ.എസ്. ക്രോഫ, പന്നീട് ഡയറക്ടര്‍ സ്ഥാനം വഹിച്ച കെ.സി.സമരിയ എന്നിവര്‍ക്കാണ് ഗുപ്തക്കൊപ്പം തടവ് ശിക്ഷ ലഭിച്ചത്.

സിബിഐ കോടതി ജഡ്ജ് ഭരത് പരാശറായിരുന്നു മൂവരും കുറ്റവാളികളാണെന്ന് വിധിച്ചത്. മധ്യപ്രദേശിലെ രുന്ദ്രാപുരിയില്‍ അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചു എന്ന കേസിലാണ് ശിക്ഷ.

കെഎസ്എസ്പിഎല്‍ എന്ന കമ്പനിക്കാണ് അനധികൃതമായി കല്‍ക്കരിപ്പാടം അനുവദിച്ചത്. കമ്പനി സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണമായിരുന്നുവെന്നും തള്ളപ്പെടേണ്ടതായിരുന്നുവെന്നും നേരത്തെ സിബിഐ കണ്ടെത്തിയിരുന്നു. കമ്പനി എംഡി പവന്‍കുമാര്‍ അലുവാലിയയും കുറ്റവാളിയാണെന്നും കോടതി കണ്ടെത്തിയിരുന്നു.

Top