പുതിയ ലീഡര്‍ഷിപ്പുമായി ഇന്ത്യയിലും ഏഷ്യയുടെ തെക്ക്പടിഞ്ഞാറന്‍ മേഖലകളിലും വിപണി ശക്തമാക്കി കൊക്കകോള.
കൊക്കകൊള കമ്പനിയും ബോട്ടിലിങ് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് കൊക്കകോള ഇന്ത്യയുടെ തലപ്പത്തുള്ള പുതിയ നേതൃത്വത്തെ കുറിച്ച് കമ്പനി വ്യക്തമാക്കിയത്.
കമ്പനി ഇന്ത്യയിലെ വിപണി മെച്ചപെടുത്തുന്നതിനായി പുതിയ ഓപ്പറേറ്റിങ് മോഡല്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും ഉപഭോക്തൃ കേന്ദ്രീകൃത പാനീയ കമ്പനിയായി കൊക്കകോള വളരുമെന്നും കമ്പനിയുടെ ഏഷ്യ പസഫിക് പ്രസിഡന്റ് ജോണ്‍ മുര്‍ഫി പറഞ്ഞു.
പരമാവധി പിപണിയും, മികച്ച മാര്‍ക്കറ്റിങ് പദ്ധതികളും, നിക്ഷേപ വര്‍ദ്ധനയും മുന്നില്‍ കണ്ടുകൊണ്ടാണ് കമ്പനി പുതിയ ഓപ്പറേറ്റിങ് മോഡല്‍ ആവിഷ്‌കരിക്കുന്നത്.
ലീഡര്‍ഷിപ്പില്‍ വരുന്ന മാറ്റം ഇന്ത്യയില്‍ കൊക്കകോളയുടെ വിപണിയില്‍ വമ്പിച്ച വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ബോട്ടിലിങ് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് പ്രസിഡന്റ് ഐറിയല്‍ ഫിനാന്‍ പറഞ്ഞു.