ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനി കേരളത്തിലേക്ക് തിരിച്ചെത്തുന്നു

തിരുവനന്തപുരം : ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനി കേരളത്തിലേക്ക് തിരിച്ചെത്തുന്നു. പെരുമാട്ടി ഗ്രാമപഞ്ചായിത്തിലെ പ്ലാച്ചിമടയില്‍ തിരിച്ചെത്താന്‍ 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിയ കമ്പനി നീക്കം നടത്തുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തൃശൂരില്‍ നിന്ന് പുറത്തിറങ്ങുന്ന കേരളീയം മാഗസിന്റെ എഡിറ്റര്‍ എസ് ശരത്ത് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം പറയുന്നത്. പ്ലാച്ചിമടയില്‍ കമ്പനിക്കുള്ള 34 ഏക്കറില്‍ ആണ് പുതിയ പദ്ധതി തുടങ്ങാന്‍ ശ്രമിക്കുന്നത്. 2000ലാണ് എച്ച് സി സി ബി (ഹിന്ദുസ്ഥാന്‍ കൊക്ക കോളാ ബീവറേജസ്)ക്ക് ബോട്ട്‌ലിംഗ് പ്ലാന്റ് തുടങ്ങാന്‍ പെരുമാട്ടി പഞ്ചായത്ത് അനുമതി നല്‍കിയത്.

ജലം മലിനമാക്കുന്നുവെന്നും പ്രദേശത്തെ ഭൂഗര്‍ഭജലം കമ്പനി ഊറ്റിയെടുക്കുന്നുവെന്നും ആരോപിച്ച് പ്രദേശത്തെ ജനങ്ങള്‍ സമരം ആരംഭിച്ചതോടെയാണ് 2005 മുതല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Top