സൈബര്‍ ക്രിമിനലുകളുടെ ചങ്കിടിപ്പിച്ച് സൈബര്‍ സമ്മേളനം, മികച്ച പ്രതികരണം

കൊച്ചി: കേരള പൊലീസ്, ജിടെക്, ഐടി മിഷന്‍ എന്നിവരുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലീസിംഗ് ഓഫ് സൈബര്‍ സ്‌പേസും (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായി സംഘടിപ്പിച്ച കൊക്കൂണ്‍ പതിനൊന്നാം പതിപ്പിന് മികച്ച പ്രതികരണം. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ലോകോത്തര സൈബര്‍ വിദഗ്ധരും, ലോകോത്തര സൈബര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പ്രതിനിധികളാണ് എത്തിച്ചേര്‍ന്നത്. നാല് വേദികളില്‍ നടന്ന വിവിധ സൈബര്‍ കോണ്‍ഫറണ്‍സുകളില്‍ ലോകത്തിലെ പുതിയ സൈബര്‍ മാറ്റങ്ങളും അത്യാധുനിക സംവിധാനങ്ങളും ചര്‍ച്ചയായി.

WhatsApp Image 2018-10-05 at 6.12.14 PM

ലുക്കിങ് എ ഡെകേഡ് എ ഹെഡ് ബിഗ് ഡാറ്റാ, ഡ്രോണ്‍സ്, റോബോട്ട്‌സ് ആന്റ് സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ രാഹുല്‍ ശശി, സൈബര്‍ സെക്യൂരിറ്റി കപാസ്റ്റി ബില്‍ഡിംഗ് ടേണിങ് നോളജ് ഇന്‍ടു ഫെര്‍ഫോമന്‍സ് എന്ന വിഷയത്തില്‍ ടാല്‍ കാര്‍ടന്‍, ബിയോഡ് കോംപ്ലിനന്‍സ് സെക്യൂരിറ്റി ചലഞ്ചേഴ്‌സ് ഫോര്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഇന്‍ഡസട്രി ഇന്‍ ഇന്ത്യ എന്ന വിഷയത്തില്‍ മുരളി നമ്പ്യാര്‍, ഫെഡറല്‍ ബാങ്ക് സിഐഎസ്ഒ ബിജു കെ, സിബില്‍ സിഐബിസി ഷിജു റാവുത്തര്‍, ഐഡിഎഫ്‌സി സിഐഎസ്ഒ രാജേഷ് ഹെര്‍മാണി എന്നിവരും, ഇന്റര്‍നാഷണല്‍ കോളാബ്രേഷന്‍ ആന്‍ഡ് വിക്റ്റിം പെഡന്റിഫിക്കേഷന്‍ ഇന്‍ ചൈല്‍ഡ് സെക്‌സുള്‍ എക്‌പോഷന്‍ എന്ന വിഷയത്തില്‍ സെസിലി വാലിന്‍, ദി ഡെയിഞ്ചറസ് ഓഫ് ടെക്‌നോളജി ആന്‍ഡ് ചൈല്‍ഡ് എക്‌പോഷന്‍ ഓണ്‍ ലൈന്‍ എന്ന വിഷയത്തില്‍ ഗുലേറനോ ഗാല്‍റിസ, സെക്യൂരിറ്റി ട്രാന്‍സിലേഷന്‍ ഇന്‍ ടുഡേ ഡിജിറ്റല്‍ വേള്‍ഡ് എന്ന വിഷയത്തില്‍ ഫോര്‍ട്ടിനേറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ് ആന്‍ഡ് സോഷ്യല്‍ മീഡിയ അനലറ്റിസ് ഇന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്ന വിഷയത്തില്‍ അമിത് ദൊബൈ, ഹാക്കിങ് യുവര്‍ ഓര്‍ഗൈനൈസേഷന്‍ സെക്യൂരിറ്റി കള്‍ച്ചറല്‍ ബിഫോര്‍ സംവണ്‍ എള്ഡസ് ഡോസ് എന്ന വിഷയത്തില്‍ ബ്രയിന്‍ ബയഗവ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

സൈബര്‍ രംഗത്തുണ്ടാകുന്ന വളര്‍ച്ചക്ക് അനുശ്രതമായി സൈബര്‍ തട്ടിപ്പുകളും വര്‍ദ്ധിച്ച് വരുന്നതായി കോണ്‍ഫറന്‍സ് വിലയിരുത്തി. രാജ്യാന്തര തലത്തിലും പ്രദേശിക തലത്തിലും ഒരു പോലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ രാജ്യാന്തര തലത്തില്‍ ഒരു ഒത്തുരമക്ക് സമയമായെന്നും അതിനായി സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായി. ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ സൈബര്‍ തട്ടിപ്പായ സാമ്പത്തിക തട്ടിപ്പുകള്‍ പുതിയ തലത്തില്‍ വിവിധയിടങ്ങളില്‍ പൊങ്ങിവരുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക നിരീക്ഷണവും, സൈബര്‍ ഇടത്തില്‍ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ശക്തമാക്കണമെന്നും കോണ്‍ഫറന്‍സിന്റെ ആദ്യ ദിനത്തില്‍ ആവശ്യമുയര്‍ന്നു.

കൊക്കൂണ്‍ വേദിയിലെ റോബോര്‍ട്ടിക്ക് വില്ലേജാണ് പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്ന്. ഏതൊക്കെ തരത്തിലാണ് ഹാക്കര്‍മാര്‍ നമ്മുടെ നിത്യ ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന കാര്യങ്ങള്‍ ഹാക്ക് ചെയ്യുന്നതെന്ന് മനസിലാക്കുന്നതിനുള്ള അവസരമാണ് ഈ വില്ലേജ്.

WhatsApp Image 2018-10-05 at 6.12.15 PM

നമ്മള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ നമ്മുടെ നിസാര അശ്രദ്ധകാരണം ഹാക്ക് ചെയ്യപ്പെടുകയും അത് വഴി നമുക്ക് നഷ്ടം ഉണ്ടാകുകയും ചെയ്യാനുള്ള സാഹചര്യങ്ങളാണ് ഹാക്കിങ് വില്ലേജില്‍ പരിചയപ്പെടുത്തുന്നത്. അല്‍പ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന പബ്ലിക് വൈഫൈകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും അത് വഴി നമ്മുടെ ഫോണ്‍ ഹാക്ക് ചെയ്ത് നമ്മല്‍ അറിയാതെ നമ്മുടെ ഫോണിലെ ക്യാമറ ഓണാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വരെ ഇവിടെ നേരിട്ട് കാണാന്‍ കഴിയും. അത് വഴി സൈബര്‍ രംഗത്ത് നമ്മല്‍ പാലിക്കേണ്ട സുരക്ഷയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഹാക്കിങ് വില്ലേജില്‍. റോബോട്ടുകള്‍ക്ക് മലയാളികളുടെ നിത്യജീവിതത്തില്‍ ഇതുവരെ പ്രസക്തി വന്നിരുന്നില്ല. എന്നാല്‍ കുട്ടികളെ പഠിപ്പിക്കാനായി പാട്ടുപാടുകയും ഡാന്‍സ് കളിക്കുകയും ചെയ്യുന്ന ഹാക്കിങ് വില്ലേജിലെ റോബോട്ടുകള്‍ കാണികളെ അതിശയിപ്പിക്കും. സൈബര്‍ രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകളോടൊപ്പം സൈബര്‍ രംഗത്തെ സുരക്ഷക്കുള്ള ആവശ്യവും പ്രതിപാതിക്കുകയാണ് ഹാക്കിങ് വില്ലേജില്‍.

ഡിജിപി ലോക് നാഥ് ബഹ്‌റ,സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ഐജി മനോജ് എബ്രഹാം, എസ്.പി സഞ്ചയ്കുമാര്‍ ഗുരുഡിന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സജീവ സാന്നിധ്യമാണ്‌

Top