ന്യൂഡല്‍ഹി: വിസ്താര വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടതായി യാത്രക്കാരന്റെ പരാതി. ട്വിറ്ററിലൂടെയാണ് യാത്രക്കാരന്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. അതേസമയം, വിമാനക്കമ്പനി പരാതി നിഷേധിച്ചിട്ടുണ്ട്.
എയര്‍ക്രാഫ്റ്റില്‍ പ്രാണികള്‍ തങ്ങള്‍ വിളമ്പുന്ന ഭക്ഷണത്തില്‍ പതിവില്ലെന്നും തങ്ങള്‍ എന്നും എയര്‍ക്രാഫ്റ്റ് വൃത്തിയാക്കാറുണ്ടെന്നും എയര്‍ലൈന്‍ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. എന്നിട്ടും പാറ്റയെ കണ്ടെത്തിയെങ്കില്‍ യാത്രക്കാരനോട് ക്ഷമ ചോദിക്കുന്നുവെന്ന് വിസ്താര പ്രതികരിച്ചു. നേരത്തെ, വിമാനത്തില്‍ കൊതുകുണ്ടെന്ന് പരാതി പറഞ്ഞ യാത്രക്കാരനെ ഇറക്കിവിട്ടതായി പരാതി ഉയര്‍ന്നിരുന്നു.