കൊക്കൂണ്‍ 2021; സംയുക്ത സൈനിക ജനറല്‍ ബിപിന്‍ റാവത്ത് മുഖ്യാതിഥി

തിരുവനന്തപുരം: സൈബര്‍ സുരക്ഷാരംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന കൊക്കൂണ്‍ 14-ാമത് എഡിഷന്‍, ചീഫ് ഓഫ് ഡിഫൈന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉദ്ഘാടനം ചെയ്യും.

യുഎഇ ഗവണ്‍മെന്റിലെ സൈബര്‍ സെക്യൂരിറ്റി തലവന്‍ ഡോ. മുഹമ്മദ് അല്‍ കുവൈറ്റി, യുഎഇയിലെ റോയല്‍ ഓഫീസ് ഒഫ് ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖസ്മിയുടെ ചെയര്‍മാന്‍ എച്ച്.ഇ. തോമസ് സലേഖി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍, ടെക്മഹേന്ദ്രയുടെ എംഡി ആന്റ് സിഇഒ സി.പി. ഗുര്‍നാനി. തുടങ്ങിയവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. ഡിജിപി അനില്‍കാന്ത് ഐപിഎസ്, എഡിജിപിയും കൊക്കൂണ്‍ ഓര്‍ഗനൈസറുമായ മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവരും പങ്കെടുക്കും.

WWE ഹാല്‍ ഒഫ് ഫാര്‍മര്‍ ആന്റ് പ്രൊഫഷണല്‍ വെര്‍സ്റ്റിംഗ് പ്രമോട്ടര്‍ എക്‌സിക്യൂട്ടീവ് ഇഎഫ്എഫ് ജെറേറ്റ് സെലിബ്രറേറ്റി ഗസ്റ്റ് ആയിരിക്കും. കഴിഞ്ഞവര്‍ഷം നടത്തിയത് പോലെ ഇത്തവണയും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. അതിനാല്‍ ലോകത്തിലെ മുഴുവന്‍ സ്ഥലങ്ങളില്‍ നിന്നള്ളവര്‍ക്കും വെര്‍ച്വലില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.

കോണ്‍ഫറന്‍സിനോട് മുന്നോടിയായി 10, 11 തീയതികളില്‍ വിവിധ സൈബര്‍ വിഷയങ്ങളെക്കുറിച്ച് വിഗദ്ധര്‍ നയിക്കുന്ന പ്രീ കോണ്‍ഫറന്‍സും നടക്കും. അതിജീവനം, അഭിവൃദ്ധി, അനുരൂപനം എന്നതാണ് ഇത്തവത്തെ കോണ്‍ഫറന്‍സിന്റെ തീം.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഓണ്‍ലൈനിലൂടെയുള്ള തട്ടിപ്പുകളും അതിനുള്ള പ്രതിരോധങ്ങളുമായി കോണ്‍ഫറന്‍സ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറിയതോടെ സംസ്ഥാനത്തും ഇത്തരത്തില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സുരക്ഷ കുട്ടികള്‍ക്ക് വരെ പ്രയോജനകരമാകുന്ന തരത്തിലാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച രജിസ്‌ട്രേഷനില്‍ ഇത് വരെ 5000 പേരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത്തവണയും രജിസട്രേഷന്‍ സൗജന്യമാണ്. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും, വുമണ്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും.

കൊക്കൂണിന്റെ ആദ്യ 12 പതിപ്പുകള്‍ക്ക് ശേഷം കഴിഞ്ഞവര്‍ഷം നടന്ന 13-ാം പതിപ്പ് കൊവിഡിന്റെ സാഹചര്യത്തില്‍ വെര്‍ച്വല്‍ ആയി നടത്തിയതില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്‍പ്പെടെ ആറായിരത്തില്‍ അധികം പേരാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം വെര്‍ച്വല്‍ രംഗത്ത് നടത്തി വിജയിച്ചതിനെ തുടര്‍ന്നാണ് ഇത്തവണയും കൊവിഡ് സാഹചര്യത്തില്‍ വെര്‍ച്വലില്‍ നടത്താന്‍ തീരുമാനിച്ചത്. കൊവിഡ് കാലഘട്ടത്തില്‍ ഡിജിറ്റല്‍ ലോകം നേരിടുന്ന വെല്ലുവിളികളും, അവ മറികടക്കുന്നതിന് ആവശ്യമായ പരിഹാരങ്ങളും രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കൊക്കൂണ്‍ 2021 രാജ്യാന്തര വെര്‍ച്വല്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുന്നത്.

കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ് തുടര്‍ച്ചയായി 14 ആം വര്‍ഷവും കൊക്കൂണ്‍ 2021 സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും; https://india.c0c0n.org/2021/home

Top