ഗെയിം ഓഫ് ത്രോണ്‍സ് കഴിഞ്ഞ എപ്പിസോഡിലെ വലിയ ഒരു അബദ്ധം തുറന്നു പറഞ്ഞ് ഷോ നിര്‍മ്മാതാക്കളായ എച്ച്ബിഒ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണിലെ നാലാം എപ്പിസോഡില്‍ സംഭവിച്ച വലിയൊരു പിഴവിനെ കുറിച്ച് എച്ച്ബിഒ തുറന്ന് സമ്മതിച്ചത്.
എച്ച്ബിഒ തുറന്നു പറഞ്ഞ ഈ പിഴവ് സാമൂഹ്യമാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കിയതായിരുന്നു. അത് വേറൊന്നുമല്ല, ആ കോഫി കപ്പ് തന്നെ. പൗരാണികമായ ഫിക്ഷന്‍ സീരിസില്‍ കാണപ്പെട്ട കോഫി കപ്പ് വന്നവഴിയെ കുറിച്ചാണ് എച്ച്ബിഒ തുറന്ന് പറഞ്ഞത്.
the starbucks cup… as if we needed any more proof they dont give a shit pic.twitter.com/948IakEUe1
— ,, (@danystormborn) May 6, 2019
എപ്പിസോഡിന്റെ 17 മിനുട്ട് 40 സെക്കന്റിലാണ് എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസിന് മുന്നില്‍ ഒരു കോഫികപ്പ് കാണപ്പെടുന്നത്. അതിനെ കുറിച്ച് എച്ച്ബിഒ പറയുന്നത് ഇങ്ങനെ, എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസ് ആ ഷോട്ടിന് മുന്‍പ് ഒരു ഹെര്‍ബല്‍ കോഫി ഓഡര്‍ ചെയ്തിരുന്നെന്നും. അത് ഷോട്ടില്‍ ഉള്‍പ്പെടുകയായിരുന്നു.
സിനിമാ സെറ്റുകളില്‍ സാധനങ്ങള്‍ മറന്ന് വയ്ക്കുന്നത് സാധാരണമാണ്. അതുപോല തന്നെയാവാം കോഫി കപ്പിന്റെ കാര്യത്തിലും സംഭവിച്ചതും. സെറ്റില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. ഗെയിം ഓഫ് ത്രോണില്‍ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇത് ഫൈനല്‍ കട്ടില്‍ വന്ന തെറ്റ് ആകാം എന്ന് എപ്പിസോഡ് കലാ സംവിധായകന്‍ ഹൌക്ക് റിച്ച്ടര്‍ ഇതിനോട് പ്രതികരിച്ചു.