കോണ്‍ഗ്രസ്സിലേക്ക് എത്തിയത് സീറ്റ് മോഹം കൊണ്ടല്ല; വെളിപ്പെടുത്തലുമായി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: താന്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ്സിലേക്ക് എത്തിയത് സീറ്റ് മോഹം കൊണ്ടല്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി. തന്റെ സീറ്റില്‍ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കെ.സുധാകരന്‍, ഒഴിവുവന്ന കണ്ണൂര്‍ നിയമസഭാ സീറ്റ് തനിക്കു ലഭിക്കാതിരിക്കാന്‍ പല ശ്രമങ്ങളും നടത്തിയെന്നും കെ.സുരേന്ദ്രന് സീറ്റ് നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഞാനതിന് സമ്മതം മൂളി. എന്നാല്‍ ഹൈക്കമാന്‍ഡും സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തന്റെ ഭാഗത്ത് നിന്ന് സീറ്റ് തനിക്കുതന്നെ നേടിത്തരികയായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.

2011ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് സുരേന്ദ്രനു വിട്ടുകൊടുക്കണമെന്നും പകരം സിപിഎം കോട്ടകളായ പയ്യന്നൂരോ, തളിപ്പറമ്പിലോ മല്‍സരിച്ചോളൂ എന്ന് സുധാകരന്‍ പറഞ്ഞു. എന്നാല്‍ എല്ലാ സിറ്റിങ് എംഎല്‍എമാരും മല്‍സരിക്കട്ടെ എന്ന ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ അന്ന് കണ്ണൂര്‍ സീറ്റ് തനിക്കു ലഭിച്ചു. ഇതിന്റെ പേരില്‍ സുധാകരനു തന്നോടു വ്യക്തി വൈരാഗ്യം ഉണ്ടായരുന്നു. 2016ല്‍ മണ്ഡലം മാറി മല്‍സരിക്കേണ്ടിവന്ന കോണ്‍ഗ്രസിലെ ഏക സിറ്റിങ് എംഎല്‍എ ഞാനാണ്. സിറ്റിങ് സീറ്റ് ഉപേക്ഷിച്ചു തലശേരിക്കു മാറിയതു സുധാകരന്‍ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.

കണ്ണൂര്‍ ജില്ലയിലെ മൂന്ന് എംപിമാരും 8 എംഎല്‍എമാരും സിപിഎമ്മിന്റേതായിരുന്ന കാലത്താണ് കെ.സുധാകരനും കെ.സി.ജോസഫിനും മാത്രം നിയമസഭാ സീറ്റുണ്ടായിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസിലേക്കു താന്‍ വന്നത്. ഇതിനെ അധികാരമോഹമെന്നു വിളിക്കുന്നതു തമാശയാണ്. തന്നെ അധികാര മോഹിയെന്നു വിളിക്കുന്നവര്‍ ഈ ചരിത്രം കൂടി മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Top