ബെംഗളൂരു : കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് . കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. ഐസിസുമായി ബന്ധം പുലർത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ആകെ 60 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് . കോയമ്പത്തൂർ ഉക്കടത്തെ കോട്ട ഈശ്വരൻ ക്ഷേത്രത്തിന് മുന്നിൽ ഒക്ടോബർ 23-നാണ് സിലിണ്ടർ സ്ഫോടനം ഉണ്ടായി ജമേഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടത് . ഇയാൾ ചാവേർ സ്ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകൾ കിട്ടിയതായി എൻഐഎ വ്യക്തമാക്കിയിരുന്നു