കൊച്ചി: കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. അപകടത്തിന് ഇടയാക്കിയ കണ്ടെയ്‌നര്‍ ലോറി എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പാലക്കാട് സ്വദേശിയാണ് ഇയാള്‍.
ലോറി ഒരു വര്‍ഷം മുന്‍പാണ് രജിസ്റ്റര്‍ ചെയ്തത്. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
ബസില്‍ 48 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബസിന്റെ ഡ്രൈവറും, കണ്ടക്ടറും തല്‍ക്ഷണം മരിച്ചു.