റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 338 പേര്‍ സുഖം പ്രാപിച്ചതായും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 61,961 ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് ആറു പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,449 ആയി. ഇതില്‍ 5,32,850 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,545 ആയി. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,054 ആയി കുറഞ്ഞു. അതില്‍ 907 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 73, മക്ക 34, കിഴക്കന്‍ പ്രവിശ്യ 20, അല്‍ഖസീം 16, ജീസാന്‍ 15, നജ്‌റാന്‍ 13, അസീര്‍ 12, മദീന 12, അല്‍ജൗഫ് 7, ഹായില്‍ 6, വടക്കന്‍ അതിര്‍ത്തി മേഖല 6, തബൂക്ക് 5, അല്‍ബാഹ 5. രാജ്യത്താകെ 36,829,203 ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി.