തിരുവനന്തപുരം:കേരളത്തിലും കൊക്ക കോള, പെപ്പ്‌സി എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികളുടെ നീക്കം.
ചെവ്വാഴ്ച മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അന്തിമതീരുമാനമെടുക്കും.
കൊക്കകോള, പെപ്‌സി കമ്പനികളുടെ ജലമൂറ്റലിനെതിരെ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ നീക്കം. സംസ്ഥാനത്തെ 7 ലക്ഷം വ്യാപാരികള്‍ വില്‍പന നിര്‍ത്തും. പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് തീരുമാനം.
കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും വ്യാപാരികള്‍ കൊക്കോ കോള, പെപ്‌സി എന്നിവയുടെ വില്‍പന നിര്‍ത്തിയിരുന്നു.