പൊടിക്കാറ്റില്‍ കുളിച്ച് കുവൈറ്റ്, വിമാനങ്ങള്‍ തിരിച്ചു വിട്ടു

കുവൈറ്റ് : കുവൈറ്റ് ഇന്നലെയും പൊടിയില്‍ മുങ്ങികുളിച്ചു. കനത്ത പൊടിയില്‍ ദൂരകാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ തിരിച്ചുവിട്ടു. തുറമുഖങ്ങളില്‍ കപ്പല്‍നീക്കവും നിര്‍ത്തിവെച്ചു.കുവൈറ്റില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ചുവിമാനങ്ങളാണ് ഖത്തറിലെ ദോഹ, ബഹ്‌റൈനിലെ മനാമ വിമാനത്താവളങ്ങളിലെ തിരിച്ചുവിട്ടതെന്ന് വ്യോമയാന ഡയറക്ടര്‍ ഇമൈദ് അല്‍ സനൂസി അറിയിച്ചു.

KUWIT-DUST-2

ഏഴുപത് കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുണ്ടായത്. ദൂരക്കാഴ്ച പരിധി 500 മീറ്ററില്‍ താഴെയായിരുന്നു. കാലാവസ്ഥ ഈ നിലയില്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ അബ്ദുള്‍ അസീസ് അല്‍ഖറാവി അറിയിച്ചു.

കടലില്‍ ഏഴ് അടിയിലേറെ വേലിയേറ്റവുമുണ്ടാകും. പ്രതികൂല കാലാവസ്ഥയില്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top