ടിപ്പര്‍ ലോറി, പാറമട, ക്രഷര്‍ യൂണിറ്റ് ഉടമകളില്‍ നിന്ന് പണപ്പിരിവ് ; എസ്‌ഐക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ക്വാറി ഉടമകളില്‍ നിന്ന് പണപ്പിരിവ് നടത്തിയ എസ്‌ഐക്ക് സസ്പെന്‍ഷന്‍. കോന്നി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായിരുന്ന സി.ബിനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇയാള്‍ ടിപ്പര്‍ ലോറി, പാറമട, ക്രഷര്‍ യൂണിറ്റ് ഉടമകളില്‍ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പത്തനംതിട്ട യൂണിറ്റ് രഹസ്യാനേഷണം നടത്തിയതില്‍ ആരോപണം ശരിയെന്നു തെളിഞ്ഞു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിശദ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് സസ്പെന്‍ഷന്‍.

Top