മലപ്പുറത്തെ ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിച്ച് കളക്ടര്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതു നിരോധിച്ചുള്ള ജില്ല കളക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്ന് മത സംഘടനകളും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചതായി കളക്ടര്‍ പ്രഖ്യാപിച്ചത്.

ആരാധനാലയങ്ങളിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ഇന്നലെ 2671 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

Top