ഗെയില്‍ സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്ന് കളക്ടര്‍

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ച കോഴിക്കോട് മുക്കത്തെ സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്ന് കളക്ടര്‍ യു.വി ജോസ്.

സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയില്ലെന്നും, സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, സമരത്തിന് അനുഭാവം പ്രകടിപ്പിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ ഇന്ന് മുക്കം സന്ദര്‍ശിക്കും.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം.

Top