collectorate will welcome malaparambu school students

കോഴിക്കോട്: ഹൈക്കോടതി നിര്‍ദേശപ്രകാരം അടച്ച് പൂട്ടിയ കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂളിലെ കുട്ടികള്‍ കളക്ട്രേറ്റിലൊരുക്കിയ ക്ലാസ് റൂമില്‍ അധ്യയനം തുടങ്ങി.

കളക്ട്രേറ്റില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് 57 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ പ്രത്യേകം തരം തിരിച്ചാണ് അധ്യയനം നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എഇഒ എത്തി സ്‌കൂള്‍ പൂട്ടിയത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ വിദ്യാര്‍ത്ഥികളെ ജില്ലാ ഭരണകൂടം ഇടപെട്ട് കളേ്രക്ടറ്റിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിച്ചാല്‍ സ്‌കൂളില്‍ തന്നെ അധ്യായനം പുനരാരംഭിക്കാനാകുമെന്നാണ് സര്‍ക്കാരും സ്‌കൂള്‍ സംരക്ഷണ സമിതിയും കണക്ക്കൂട്ടുന്നത്.

Top