പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിലെ തടയണകള്‍ പൊളിക്കാന്‍ കളക്ടറുടെ ഉത്തരവ്

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അൻവർ എം.എൽ.എ.യുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി. ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകളും പൊളിക്കാൻ ഉത്തരവ്. നാല് തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണമെന്നാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ്. നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം. നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് തടയണ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെയാണ് കളക്ടര്‍ ഉത്തരവ് പുറത്തിറക്കിയത്. 2003 ലെ കേരള ഇറിഗേഷന്‍ ആക്ട് പ്രകാരം സ്വകാര്യ ഭൂമിയിലല്ലാത്ത പുഴ, തോട്, നീര്‍ച്ചാല്‍, അരുവി, തടാകം എന്നിവ ജലാശയങ്ങളാണ്. ഇവ സര്‍ക്കാരിന്റെ സ്വത്തായാണ് പരിഗണിക്കുന്നത്. ഇതിന് കുറുകെയായി സ്വകാര്യ വ്യക്തികള്‍ തടയണ നിര്‍മ്മിക്കുന്നതും വെള്ളം വഴിതിരിച്ച് വിടുന്നതും നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയിലിലെ പാര്‍ക്കിലെ നാല് തടയണകളും ഒരുമാസത്തിനകം പൊളിക്കണമെന്നാണ് നിര്‍ദ്ദേശം.

Top