സ്വാശ്രയ കേസിലെ വിധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്നതാണ്: കെ.കെ. ശൈലജ

shylaja-kk

തിരുവനന്തപുരം: സ്വാശ്രയ കേസിലെ വിധി കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ. കുട്ടികളുടെ ഭാവി പരിഗണിച്ചു കൊണ്ടാണ് നാല് കോളേജുകള്‍ക്കും അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതെന്നും എന്നാല്‍ കോടതി വിധി മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

വയനാട് ഡി.എം, ഒറ്റപ്പാലം പി.കെ ദാസ്, തൊടുപുഴ അല്‍അസ്ഹര്‍, വര്‍ക്കല എസ്.ആര്‍ എന്നീ മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ബുധനാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെച്ചിരുന്നു. നാലു കോളേജുകളിലായുണ്ടായിരുന്ന 550 എംബിബിഎസ് സീറ്റില്‍ 482 സീറ്റുകളിലേക്കും വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിരുന്നു.

Top