നീണ്ട ഇടവേളയ്ക്ക് ശേഷം കോളേജുകള്‍ ഇന്ന് തുറക്കുന്നു

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം കോളേജുകള്‍ ഇന്ന് തുറക്കുന്നു. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് ക്ലാസ് തുടങ്ങുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍.

ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷന്‍ അല്ലെങ്കില്‍ 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ. ഇതില്‍ കോളജുകള്‍ക്ക് സൗകര്യമനുസരിച്ച് തെരഞ്ഞെടുക്കാമെന്നാണ് നിര്‍ദേശം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓണ്‍ലൈന്‍ഓഫ്‌ലൈന്‍ ക്‌ളാസ്സുകള്‍ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിള്‍. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും.

എന്‍ജിനീയറിങ് കോളജുകളില്‍ ആറു മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കാമ്പസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കാമ്പസുകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ നല്‍കിയ ശേഷമാണ് ക്ലാസുകള്‍ തുടങ്ങുന്നത്.

Top