ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയ്ക്ക് കൊളീജിയം യോഗം ആരംഭിച്ചു.
ജസ്റ്റിസ് ജെ.ചെലമേശ്വര്‍ യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തി. ചീഫ് ജസ്റ്റിസ് അടക്കം അഞ്ചംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.ജസ്റ്റിസ് ചെലമേശ്വറിന്റെ കോടതി ഇന്ന് സിറ്റിങ് നടത്തിയിരുന്നില്ല.