ന്യൂഡല്‍ഹി: ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നിര്‍ദ്ദേശിച്ച 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു.
കൊളീജിയം ശുപാര്‍ശ ചെയ്ത 77 പേരുകളില്‍ 34 പേരുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ പറഞ്ഞു.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് തീരുമാനമാകാത്ത ഒരു ഫയല്‍ പോലും സര്‍ക്കാരിനു മുമ്പിലില്ല. ഈ വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നവംബര്‍ 18ന് കേസ് മാറ്റിയതായി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ പറഞ്ഞു.
നവംബര്‍ 15ന് വീണ്ടും കൊളീജിയം യോഗം ചേരും.
രാജ്യത്തെ വിവിധ ഹൈക്കോടതികളിലേയ്ക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശകളിന്‍മേല്‍ നടപടി സ്വീകരിക്കാത്തതില്‍ സുപ്രീം കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.